സ്വർഗത്തിലെ ചില അനുഗ്രഹങ്ങളെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. ഉള്ളകം വിശാലമായ, ഒരൊറ്റ മുത്തിൽ നിർമ്മിക്കപ്പെട്ട ഗംഭീരമായ ഒരു കൂടാരം മുഅ്മിനിന് സ്വർഗത്തിൽ ഉണ്ടായിരിക്കുന്നതാണ്. അതിൻ്റെ വിസ്തൃതിയും നീളവും അറുപത് മൈലോളം ഉണ്ടായിരിക്കും. അതിൻ്റെ ഓരോ വശങ്ങളിലും നാല് അതിരുകളിലും അവന് ഇണകളുണ്ടായിരിക്കും. അവർ പരസ്പരം കാണുന്നതല്ല; മുഅ്മിനായ വ്യക്തി അവരെയെല്ലാം സന്ദർശിച്ചു കൊണ്ടേയിരിക്കുന്നതാണ്.