സാലിം ബ്നു അബിൽ ജഅ്ദ് പറയുന്നു: (സ്വഹാബികളിൽ പെട്ട) ഒരാൾ പറഞ്ഞു: "ഞാൻ നിസ്കരിക്കുകയും, അതിലൂടെ ആശ്വാസം കൈവരികയും ചെയ്തിരുന്നുവെങ്കിൽ (എത്ര നന്നായിരുന്നു)!" എന്നാൽ (ഇത് കേട്ടവർ) അദ്ദേഹത്തെ കുറ്റപ്പെടുത്തിയത് പോലെ (സംസാരിച്ചു). അപ്പോൾ അദ്ദേഹം പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ഹേ ബിലാൽ! നിസ്കാരത്തിന് ഇഖാമത്ത് വിളിക്കുക; അതിലൂടെ ഞങ്ങൾക്ക് ആശ്വാസം പകരുക!" صحيح - رواه أبو داود
explain-icon

വിശദീകരണം

സ്വഹാബികളിൽ പെട്ട ഒരാൾ പറഞ്ഞു: "ഞാൻ നിസ്കരിക്കുകയും, അതിലൂടെ ആശ്വാസം കൈവരികയും ചെയ്തിരുന്നുവെങ്കിൽ (എത്ര നന്നായിരുന്നു)!" എന്നാൽ അദ്ദേഹത്തിൻ്റെ ചുറ്റുമുള്ളവർക്ക് ആ സംസാരം അനിഷ്ടകരമായത് പോലെ... അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ഹേ ബിലാൽ! നിസ്കാരത്തിന് വിളിക്കുകയും, (അതിനുള്ള സമയമായാൽ) ഇഖാമത്ത് വിളിക്കുകയും ചെയ്യുക. അതിലൂടെ ഞങ്ങൾ ആശ്വാസം കൊള്ളട്ടെ." നിസ്കാരം അല്ലാഹുവിനോടുള്ള രഹസ്യസംഭാഷണവും, ആത്മാവിനും ഹൃദയത്തിനും ആശ്വാസം പകരുന്നതുമായതിനാലാണ് അവിടുന്ന് അപ്രകാരം പറഞ്ഞത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഹൃദയത്തിൻ്റെ ആശ്വാസവും സ്വസ്ഥതയും നിസ്കാരത്തിലൂടെയാണ് കൈവരിക. കാരണം അല്ലാഹുവുമായുള്ള രഹസ്യസംഭാഷണമാണ് നിസ്കാരത്തിൻ്റെ കാതൽ.
  • ആരാധനകൾ ഭാരമായി കാണുന്നവർക്കുള്ള ആക്ഷേപം.
  • ഒരാൾ തൻ്റെ മേലുള്ള ബാധ്യത നിറവേറ്റുകയും, തൻ്റെ മേലുള്ള ഉത്തരവാദിത്തം പൂർത്തീകരിക്കുകയും ചെയ്താൽ അതോടെ അവന് ആശ്വാസവും മനസ്സമാധാനവും അനുഭവപ്പെടുന്നതാണ്.
explain-icon

കൂടുതൽ