ആരെങ്കിലും അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ നിർവ്വഹിക്കുകയും, അതിൽ യാതൊരു സുന്നത്തും അധികരിപ്പിക്കാതിരിക്കുകയും, റമദാൻ മാസം നോമ്പെടുക്കുകയും, യാതൊരു സുന്നത്ത് നോമ്പുകളും എടുക്കാതിരിക്കുകയും, അല്ലാഹു അനുവദനീയമാക്കിയ ഹലാലുകളെല്ലാം അനുവദനീയമാണെന്ന് വിശ്വസിക്കുകയും അവ ജീവിതത്തിൽ ഉപയോഗിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ ഹറാമുകളും നിഷിദ്ധമാണെന്ന് വിശ്വസിക്കുകയും അവ അകറ്റി നിർത്തുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.