ബറാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അൻസ്വാരികളെ കുറിച്ച് പറഞ്ഞു: "ഒരു മുഅ്മിനല്ലാതെ (വിശ്വാസിയല്ലാതെ) അവരെ സ്നേഹിക്കുകയില്ല. ഒരു കപടവിശ്വാസിയല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അൻസ്വാരികളെ സ്നേഹിച്ചാൽ അല്ലാഹു അവനെ സ്നേഹിക്കുന്നതാണ്. ആരെങ്കിലും അവരെ വെറുത്താൽ അല്ലാഹു അവരെ വെറുക്കുന്നതാണ്." صحيح - متفق عليه
explain-icon

വിശദീകരണം

മദീനക്കാരായ അൻസ്വാരികളെ സ്നേഹിക്കുക എന്നത് ഈമാനിൻ്റെ പൂർണ്ണതയുടെ അടയാളമാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഇസ്‌ലാമിനെയും നബി -ﷺ- യെയും സഹായിക്കാൻ ആദ്യമായി മുന്നോട്ടു വന്നവരാണവർ. മുസ്‌ലിംകൾക്ക് അഭയം നൽകാൻ അവർ ഏറെ പരിശ്രമിക്കുകയും, തങ്ങളുടെ സമ്പത്തും ശരീരവും അല്ലാഹുവിൻ്റെ മാർഗത്തിൽ വിനിയോഗിക്കുകയും ചെയ്തു. അവരെ വെറുക്കുക എന്നത് കപടവിശ്വാസത്തിൻ്റെ ലക്ഷണമാണെന്നും നബി -ﷺ- അറിയിച്ചു. അൻസ്വാരികളെ സ്നേഹിച്ചവരെ അല്ലാഹു സ്നേഹിക്കുന്നതാണെന്നും, അവരോട് വെറുപ്പു വെക്കുന്നവരെ അല്ലാഹു വെറുക്കുന്നതാണെന്നും അതോടൊപ്പം നബി -ﷺ- അറിയിച്ചു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അൻസ്വാരികൾക്കുള്ള മഹത്തരമായ സ്ഥാനം. അവരെ സ്നേഹിക്കുക എന്നത് ഒരാൾക്ക് ഈമാനുണ്ട് എന്നതിൻ്റെയും, കപടവിശ്വാസത്തിൽ നിന്ന് അവൻ മുക്തനാണ് എന്നതിൻ്റെയും അടയാളമാണ്.
  • അല്ലാഹുവിൻ്റെ ഔലിയാക്കളെ (ഇഷ്ടദാസന്മാരെ) സ്നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നത് ഒരാളെ അല്ലാഹു സ്നേഹിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.
  • ഇസ്‌ലാമിലേക്ക് ആദ്യം വന്നെത്തിയ മുൻഗാമികൾക്കുള്ള (സാബിഖീങ്ങൾ) ശ്രേഷ്ഠത.