അമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബ് (رضي الله عنه) കഅ്ബയുടെ അരികിലുള്ള ഹജറുൽ അസ്‌വദിൻ്റെ അടുത്ത് വന്നു കൊണ്ട് ഹജറിനെ ചുംബിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: "നീ ഒരു കല്ലാണെന്ന് എനിക്കറിയാം. യാതൊരു ഉപകാരമോ ഉപദ്രവമോ നീ ചെയ്യുകയില്ല. അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല."