നബി (ﷺ) തന്നെ യമനിലേക്ക് നിയോഗിക്കുന്ന വേളയിൽ, അവിടെയുണ്ടാക്കുന്ന പാനീയങ്ങൾ നിഷിദ്ധമാണോ എന്ന് അബൂ മൂസൽ അശ്അരി (رضي الله عنه) അവിടുത്തോട് ചോദിച്ചു. അപ്പോൾ നബി (ﷺ) അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. അബൂ മൂസ (رضي الله عنه) പറഞ്ഞു: "ഒന്ന് 'ബിത്അ്' (തേൻ കലക്കിയുണ്ടാക്കുന്ന പാനീയം) എന്നും മറ്റൊന്ന് 'മിസ്ർ' (യവം കലക്കിയുണ്ടാക്കുന്ന പാനീയം) എന്നും അറിയപ്പെടുന്നു." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്." - സംക്ഷിപ്തവും സമഗ്രവുമായ അവിടുത്തെ വാക്കുകൾക്ക് ഉദാഹരണമായിരുന്നു ഈ മറുപടി.