ബുദ്ധിഭ്രംശം സംഭവിക്കുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യുന്ന എല്ലാ വസ്തുക്കളും മദ്യത്തിൻ്റെ പരിധിയിൽ പെടുമെന്നും, അത് കുടിക്കുന്ന പാനീയമോ കഴിക്കുന്ന ഭക്ഷണമോ മൂക്കിൽ വലിക്കുന്ന വസ്തുക്കളോ മറ്റേതോ ആയാലും സമം തന്നെ. ഇപ്രകാരം ലഹരിയുണ്ടാക്കുന്നതും ബുദ്ധിമറക്കുന്നതുമായ എല്ലാ വസ്തുക്കളും അല്ലാഹു നിഷിദ്ധമാക്കുകയും വിലക്കുകയും ചെയ്തിരിക്കുന്നു; അത് കുറച്ചായാലും കൂടുതലായാലും ഒരു പോലെത്തന്നെ. ഈ പറയപ്പെട്ട ലഹരിവസ്തുക്കളിൽ ഏതൊന്നാകട്ടെ, അവ ഒരാൾ സ്ഥിരമായി ഉപയോഗിക്കുകയും, അതിൽ തുടരുകയും, ആ അവസ്ഥയിൽ തന്നെ -അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങാതെ- മരണപ്പെടുകയും ചെയ്താൽ... അവൻ അല്ലാഹുവിൻ്റെ ശിക്ഷക്ക് അർഹനായിരിക്കും. പരലോകത്ത് സ്വർഗത്തിലെ മദ്യം അവന് കുടിക്കാൻ സാധിക്കില്ല.