ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عنهما- നിവേദനം: നബി -ﷺ- പറഞ്ഞു: "ലഹരി പകരുന്നതൊക്കെയും -അത് കൂടുതലാവട്ടെ കുറച്ചാവട്ടെ- നിഷിദ്ധമാണ്." حسن - رواه أبو داود والترمذي وابن ماجه وأحمد
explain-icon

വിശദീകരണം

ധാരാളം കഴിച്ചാൽ ബുദ്ധി നഷ്ടപ്പെടുത്തുന്ന ഏത് ഭക്ഷണവും പാനീയവും കുറച്ച് കഴിക്കുന്നതും നിഷിദ്ധമാണ് എന്ന് നബി (ﷺ) അറിയിക്കുന്നു; കുറച്ചു കഴിച്ചാൽ ബുദ്ധി നഷ്ടമാവില്ലെന്ന ന്യായം കൊണ്ട് അവ കുറച്ചു കഴിക്കുന്നത് അനുവദനീയമാവില്ല എന്നർത്ഥം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മനുഷ്യരുടെ ബുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ ഇസ്‌ലാമിക ശരീഅത്ത് പുലർത്തിയ ശ്രദ്ധ.
  • തിന്മയിലേക്ക് നയിക്കുന്ന വഴികളെ തടയുക എന്ന ഇസ്‌ലാമിക അടിത്തറയെ ശരിവെക്കുന്ന ഹദീഥാണിത്. തിന്മകളിലേക്കും മ്ലേഛതകളിലേക്കും നയിക്കുന്ന എല്ലാം കൊട്ടിയടക്കുകയാണ് വേണ്ടത്.
  • ലഹരിയുണ്ടാക്കുന്ന വസ്തു വളരെ കുറച്ചാണെങ്കിലും നിഷിദ്ധം തന്നെ; കാരണം അത് ലഹരിയിലേക്ക് നയിക്കുന്ന മാർഗവും കാരണവുമാണ്.
  • കുറച്ചോ കൂടുതലോ കഴിക്കുന്നത് ലഹരിയുണ്ടാക്കാത്ത വസ്തുക്കൾ നിഷിദ്ധമോ ഹറാമോ ആവുകയില്ല.