നബി -ﷺ- ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവരുടെ വസ്തുക്കളും മറ്റും ഇട്ടുവെക്കാറുണ്ടായിരുന്ന ഒരു ചെറിയ പത്തായപ്പുരയുടെ മുകളിൽ ഒരു വിരിപ്പ് ഇട്ടിരിക്കുന്നത് കണ്ടു. അതിലാകട്ടെ, ജീവനുള്ള വസ്തുക്കളുടെ ചിത്രങ്ങളുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ നബി -ﷺ- യുടെ മുഖം വിവർണ്ണമാവുകയും, അവിടുന്ന് ആ വിരിപ്പ് അവിടെ നിന്ന് എടുത്തു മാറ്റുകയും ചെയ്തു. ശേഷം നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ജനങ്ങളിൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടികളോട് തങ്ങളുടെ ചിത്രപ്പണികളിലൂടെ സാദൃശ്യം വരുത്താൻ ശ്രമിക്കുന്നവർക്കായിരിക്കും." ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "അങ്ങനെ ഞങ്ങൾ അത് ഒന്നോ രണ്ടോ തലയിണകളാക്കി മാറ്റി."