അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ച വേളയിൽ ജിബ്രീൽ -عَلَيْهِ السَّلَامُ- യോട് സ്വർഗം പോയി നോക്കാൻ കൽപ്പിച്ചു. അദ്ദേഹം സ്വർഗം വീക്ഷിച്ച ശേഷം മടങ്ങി വന്നു കൊണ്ട് പറഞ്ഞു: എൻ്റെ റബ്ബേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! സ്വർഗവും അതിലുള്ള അനുഗ്രഹങ്ങളും ആദരവുകളും നന്മകളും കേട്ടറിയുന്ന ഒരാൾ പോലും അതിൽ പ്രവേശിക്കാൻ ആഗ്രഹിക്കാതിരിക്കില്ല. അതിനായുള്ള പ്രവർത്തനവും അവർ ചെയ്യാതിരിക്കില്ല. പിന്നീട് അല്ലാഹു സ്വർഗത്തെ പ്രയാസകരവും മനസ്സിന് അനിഷ്ടകരവുമായ കാര്യങ്ങളെ കൊണ്ട് പൊതിഞ്ഞു; സ്വർഗത്തിൽ പ്രവേശിക്കാൻ പ്രവർത്തിക്കേണ്ട കൽപ്പനകളും ഒഴിവാക്കേണ്ട വിലക്കുകളുമാണ് അത് കൊണ്ട് ഉദ്ദേശ്യം. ഈ പ്രയാസങ്ങൾ മറികടക്കാതെ സ്വർഗത്തിൽ ഒരാൾക്ക് പ്രവേശിക്കുക സാധ്യമല്ല. സ്വർഗത്തെ പ്രയാസങ്ങൾ കൊണ്ട് പൊതിഞ്ഞതിന് ശേഷം അല്ലാഹു പറഞ്ഞു: "ഹേ ജിബ്‌രീൽ! താങ്കൾ പോയി സ്വർഗം നോക്കുക." അദ്ദേഹം സ്വർഗം നോക്കിയ ശേഷം തിരിച്ചു വന്നു കൊണ്ടു പറഞ്ഞു: "എൻ്റെ രക്ഷിതാവേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! സ്വർഗത്തിലേക്കുള്ള വഴിയിൽ മറികടക്കേണ്ട പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടപ്പോൾ അതിലേക്ക് ഒരാൾ പോലും പ്രവേശിക്കില്ലെന്ന് ഞാൻ ഭയപ്പെട്ടു പോയി." നരകത്തെ സൃഷ്ടിച്ചപ്പോഴും അല്ലാഹു ജിബ്‌രീലിനോട് നരകം നോക്കിവരാൻ പറഞ്ഞു. അദ്ദേഹം നരകം നോക്കിക്കണ്ടു. തിരിച്ചു വന്നു കൊണ്ട് ജിബ്‌രീൽ പറഞ്ഞു: "എൻ്റെ രക്ഷിതാവേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! നരകത്തിലുള്ള ശിക്ഷകളെ കുറിച്ചും പ്രയാസങ്ങളെ കുറിച്ചും കേട്ടറിയുന്ന ഒരാളും അതിൽ പ്രവേശിക്കാൻ ഭയക്കാതിരിക്കില്ല. നരകത്തിൽ നിന്ന് അകന്നു നിൽക്കാൻ വേണ്ട വഴികൾ അവൻ പ്രാവർത്തികമാക്കാതിരിക്കുകയുമില്ല. ശേഷം നരകത്തെ അല്ലാഹു ദേഹേഛകൾ കൊണ്ടും ആസ്വാദനങ്ങൾ കൊണ്ടും പൊതിഞ്ഞു. ശേഷം ജിബ്രീലിനോട് വീണ്ടും നരകം വീക്ഷിക്കാൻ പറഞ്ഞു. ജിബ്രീൽ നരകം വീക്ഷിച്ച ശേഷം പറഞ്ഞു: "എൻ്റെ രക്ഷിതാവേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! നരകത്തിൽ നിന്ന് ഒരാൾ പോലും രക്ഷപ്പെടില്ലെന്ന പേടിയും പ്രയാസവും എനിക്കുണ്ടായി. കാരണം നരകം ആസ്വാദനങ്ങൾ കൊണ്ടും ദേഹേഛകൾ കൊണ്ടുമാണ് വലയം ചെയ്യപ്പെട്ടിരിക്കുന്നത്."