explain-icon

വിശദീകരണം

തൻ്റെ കുടുംബക്കാരോടുള്ള ബാധ്യതകൾ നിറവേറ്റാതെ ബന്ധം മുറിക്കുകയോ, അവരെ ഉപദ്രവിക്കുകയോ അവരോട് മോശം പ്രവർത്തിക്കുകയോ ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കാൻ അർഹതയുള്ളവരല്ല എന്ന് നബി ﷺ അറിയിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • കുടുംബബന്ധം മുറിക്കുക എന്നത് വൻപാപങ്ങളിൽ പെട്ട തിന്മയാണ്.
  • കുടുംബബന്ധം ചേർക്കുക എന്നത് ഓരോ നാട്ടിലും അവിടെയുള്ള നടപ്പനുസരിച്ചാണ് പരിഗണിക്കേണ്ടത്. സ്ഥലവും കാലവും വ്യക്തികളും മാറുന്നതിന് അനുസരിച്ച് അതിൽ മാറ്റമുണ്ടാകുന്നതാണ്.
  • കുടുംബബന്ധം ചേർക്കുക എന്നത് അവരെ സന്ദർശിക്കുന്നതിലൂടെയും, അവർക്ക് ദാനം നൽകുന്നതിലൂടെയും, അവരോട് നന്മ ചെയ്യുന്നതിലൂടെയും, അവരുടെ രോഗികളെ സന്ദർശിക്കുന്നതിലൂടെയും, അവരോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിലൂടെയും മറ്റുമെല്ലാം നടപ്പിലാക്കാവുന്നതാണ്.
  • ബന്ധം മുറിക്കുന്നവർ എത്ര മാത്രം അടുപ്പം കൂടുതലുള്ളവരാണോ, അത്രയും തിന്മയുടെ ഗൗരവവും വർദ്ധിക്കും.