കഠിനമായി തർക്കിച്ചു കൊണ്ടേയിരിക്കുകയും ധാരാളമായി തർക്കങ്ങളിൽ പ്രവേശിക്കുകയും, സത്യത്തിന് കീഴൊതുങ്ങുകയോ അത് സ്വീകരിക്കുകയോ ചെയ്യാതിരിക്കുകയും, അതിനെ തൻ്റെ തർക്കത്തിലൂടെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ അല്ലാഹുവിന് വെറുപ്പാണ് എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. തനിക്ക് അർഹതപ്പെട്ടതിന് വേണ്ടിയാണ് തർക്കിക്കുന്നത് എങ്കിൽ പോലും അതിൽ അതിരുകവിയുകയും, പരിധിക്കപ്പുറം പോവുകയും, അറിവില്ലാതെ തർക്കിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതും ഈ പറഞ്ഞതിൻ്റെ ഉദ്ദേശ്യത്തിൽ പെടും.