അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ കൃഷി ഭൂമി കൊണ്ടു നടക്കരുത്. അത് ദുനിയാവിനോട് നിങ്ങൾക്ക് ആഗ്രഹമുണ്ടാക്കും." حسن لغيره - رواه الترمذي وأحمد
explain-icon

വിശദീകരണം

തോട്ടങ്ങളും കൃഷിയിടങ്ങളും കൊണ്ടുനടക്കുന്നത് നബി (ﷺ) വിലക്കുന്നു. കാരണം ഇഹലോകത്തോടുള്ള ആഗ്രഹവും പരലോകത്തെ വിസ്മരിച്ചു കൊണ്ട് ഐഹിക താൽപ്പര്യങ്ങളിൽ മുഴുകാനുമാണ് അത് കാരണമാക്കുക.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പരലോകത്തിൽ നിന്ന് തെറ്റിച്ചു കളയുന്ന വിധത്തിൽ, ഐഹികവിഭവങ്ങൾ അമിതമായി സമ്പാദിക്കാൻ ശ്രമിക്കുന്നത് നബി (ﷺ) വിലക്കുന്നു.
  • ഒരാളുടെ ജീവിതച്ചെലവിനും മറ്റും വേണ്ടി ഭൂമി വാങ്ങുന്നതും മറ്റുമല്ല ഹദീഥിൽ വിലക്കപ്പെട്ടിരിക്കുന്നത്. മറിച്ച്, ഐഹികജീവിതത്തിൽ മുങ്ങിക്കുളിക്കുകയും, പരലോകം വിസ്മരിക്കുകയും ചെയ്യുന്ന വിധത്തിൽ എത്തിപ്പെടുന്നതാണ് നബി (ﷺ) വിലക്കിയിരിക്കുന്നത്.
  • സിൻദി (رحمه الله) പറഞ്ഞു: "ഭൂപ്രദേശങ്ങൾ ഉടമപ്പെടുത്തുന്നതിൽ നിങ്ങൾ മുഴുകരുത് എന്നാണ് അവിടുത്തെ ഉദ്ദേശ്യം. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് നിങ്ങളെ അത് അശ്രദ്ധരാക്കുന്നതാണ്."