explain-icon

വിശദീകരണം

ശാരീരിക ശക്തിയോ, ശക്തന്മാരെ മലർത്തിയടിക്കുന്നതോ ഒന്നുമല്ല യഥാർത്ഥ ശക്തിയെന്ന് നബി ﷺ ഈ ഹദീഥിലൂടെ വിവരിക്കുന്നു. മറിച്ച് യഥാർത്ഥ ശക്തിയെന്നാൽ കോപം കഠിനമാകുമ്പോൾ പോലും തൻ്റെ മനസ്സിനെതിരെ പോരാടുകയും, അതിനെ നിയന്ത്രണത്തിൽ നിർത്തുകയും ചെയ്യുന്നതാണ്. തൻ്റെ സ്വന്തത്തെ അവൻ വരുതിയിൽ നിർത്തിയിട്ടുണ്ട് എന്നതിൻ്റെയും, പിശാചിനെ അവൻ പരാജയപ്പെടുത്തിയിരിക്കുന്നു എന്നതിൻ്റെയും തെളിവാണത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • കോപത്തിൻ്റെ സന്ദർഭങ്ങളിൽ മനസ്സിനെ നിയന്ത്രിക്കുകയും, വിവേകം സ്വീകരിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത. ഇസ്‌ലാം ഏറെ പ്രോത്സാഹനം നൽകിയ മഹനീയമായ സ്വഭാവങ്ങളിൽ പെട്ടതാണത്.
  • ശത്രുവിനെതിരെയുള്ള പോരാട്ടത്തിനേക്കാൾ കഠിനമാണ് കോപം വന്നെത്തുമ്പോൾ സ്വന്തം മനസ്സിനെതിരെ പോരാടുക എന്നത്.
  • എന്താണ് ശക്തിയെന്നതിനെ കുറിച്ച് ജാഹിലിയ്യഃത്തിൽ നിലനിന്നിരുന്ന തെറ്റായ ധാരണയെ ഇസ്‌ലാം തിരുത്തുകയും, മാന്യമായ സ്വഭാവഗുണങ്ങളിലേക്ക് അവരെ നയിക്കുകയുമാണ് ഈ ഹദീഥിലൂടെ. തൻ്റെ മനസ്സിൻ്റെ കടിഞ്ഞാൺ കയ്യിലുള്ളവനാണ് ജനങ്ങളിൽ ഏറ്റവും ശക്തിയുള്ളവൻ.
  • കോപത്തിൽ നിന്ന് അകന്നു നിൽക്കുക; വ്യക്തിക്കും സമൂഹത്തിനും അത്രവലിയ ഉപദ്രവങ്ങൾ സൃഷ്ടിക്കാൻ അതിന് സാധിക്കും.
explain-icon

കൂടുതൽ