ഒരു മുസ്‌ലിമിനെ ബാധിക്കുന്ന രോഗങ്ങളും ദുഃഖങ്ങളും വ്യാകുലതകളും വിപത്തുകളും പ്രയാസങ്ങളും കഠിനതകളും ഭയവും വിശപ്പും -എന്തിനധികം; ഒരു മുള്ള് കുത്തുകയും അതവനെ വേദനിപ്പിക്കുകയും ചെയ്താലും- അവയെല്ലാം അവൻ്റെ തിന്മകൾക്കുള്ള പ്രായശ്ചിത്തവും അവൻ്റെ പാപങ്ങൾ കൊഴിഞ്ഞുപോകാനുള്ള കാരണവുമായിത്തീരും.