ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "(സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ എന്താണ് ?" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും." صحيح - رواه مسلم
explain-icon

വിശദീകരണം

നബി -ﷺ- യോട് ഒരാൾ ചോദിച്ചു: സ്വർഗപ്രവേശനം നിർബന്ധമാക്കുന്നതും നരകപ്രവേശനം നിർബന്ധമാക്കുന്നതുമായ രണ്ട് കാര്യങ്ങൾ ഏതെല്ലാമാണ്? അതിനുള്ള മറുപടിയായി നബി -ﷺ- പറഞ്ഞു: "ഒരാൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനായി, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത വിധത്തിൽ മരണപ്പെടുക എന്നതാണ് സ്വർഗപ്രവേശനം നിർബന്ധമാക്കുന്ന കാര്യം. നരകപ്രവേശനം നിർബന്ധമാക്കുന്ന കാര്യമാകട്ടെ; ഒരാൾ അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ടും, അവനൊരു പങ്കാളിയെയോ സമനെയോ നിശ്ചയിച്ചു കൊണ്ട് മരിക്കലാണ്. അല്ലാഹുവിന്റെ സൃഷ്ടികർമത്തിലോ കാര്യകർതൃത്വങ്ങളിലോ, ആരാധനക്കുള്ള അവകാശത്തിലോ, നാമഗുണവിശേഷണങ്ങളിലോ പങ്കുചേർക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • തൗഹീദിൻ്റെ -അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിൻ്റെ- ശ്രേഷ്ഠത. ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത നിലയിൽ മുഅ്മിനായി മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.
  • ശിർക്കിൻ്റെ ഗൗരവം; ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് ശിർക്ക് ചെയ്തവനായി മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.
  • അല്ലാഹുവിനെ മാത്രം ആരാധിച്ച തൗഹീദുള്ളവരിൽ തിന്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരുടെ കാര്യം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴിലാണ്. അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിച്ചേക്കാം. അതല്ലെങ്കിൽ അവൻ അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തേക്കാം. രണ്ടാണെങ്കിലും അവരുടെ അവസാന സങ്കേതം സ്വർഗമായിരിക്കും.
explain-icon

കൂടുതൽ