explain-icon

വിശദീകരണം

അല്ലാഹു നിയമമാക്കിയ ഇളവുകൾ സ്വീകരിക്കപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്ന് നബി -ﷺ- അറിയിക്കുന്നു; മതവിധികളിലും കൽപ്പനകളിലുമുള്ള എളുപ്പങ്ങളും, എന്തെങ്കിലും പ്രയാസങ്ങൾ സംഭവിക്കുമ്പോഴുള്ള ഇളവുകളും ഈ പറഞ്ഞതിൽ ഉൾപ്പെടും. യാത്രയിൽ നാലു റക്അത്തുള്ള നിസ്കാരങ്ങൾ രണ്ടായി ചുരുക്കി നിസ്കരിക്കുന്നത് അതിനൊരു ഉദാഹരണമാണ്. അല്ലാഹുവിൻ്റെ നിർബന്ധമായ കൽപ്പനകൾ പ്രാവർത്തികമാക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്നതു പോലെയാണ് അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നതിലുള്ള ഇഷ്ടവും. കാരണം രണ്ടും -കൽപ്പനകളും ഇളവുകളും- അല്ലാഹുവിൻ്റെ കൽപ്പന തന്നെയാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിന് അവൻ്റെ അടിമകളോടുള്ള കാരുണ്യം. അവൻ നിയമമാക്കിയ ഇളവുകൾ തൻ്റെ ദാസന്മാർ സ്വീകരിക്കുന്നത് അവന് പ്രിയങ്കരമാണ്.
  • ഇസ്‌ലാമിക ശരീഅത്തിൻ്റെ - മത നിയമങ്ങൾ - പൂർണ്ണത. മുസ്‌ലിമിനുണ്ടാകുന്ന പ്രയാസങ്ങൾ അത് എടുത്ത് മാറ്റി.
explain-icon

കൂടുതൽ