മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- മറ്റൊരു സന്ദർഭത്തിലും പ്രവർത്തിക്കാത്ത വിധം റമദാനിൽ പരിശ്രമിക്കുമായിരുന്നു. റമദാനിലെ അവസാനത്തെ പത്തിൽ അവിടുന്ന് മറ്റൊരു സമയവും ചെയ്യാത്ത കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു." صحيح - رواه مسلم
explain-icon

വിശദീകരണം

"നബി -ﷺ- മറ്റൊരു സന്ദർഭത്തിലും പ്രവർത്തിക്കാത്ത വിധം റമദാനിൽ പരിശ്രമിക്കുമായിരുന്നു. റമദാനിലെ അവസാനത്തെ പത്തിൽ മറ്റൊരു സമയവുമില്ലാത്ത വിധം അവിടുന്ന് കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നന്മകളും വ്യത്യസ്തങ്ങളായ സൽക്കർമ്മങ്ങളും റമദാൻ മാസത്തിൽ പൊതുവെയും, അതിലെ അവസാനത്തെ പത്തിൽ പ്രത്യേകിച്ചും അധികരിപ്പിക്കേണ്ടതുണ്ട്.
  • റമദാനിലെ ഇരുപത്തിയൊന്നാം രാവ് മുതൽ മാസത്തിൻ്റെ അവസാനം വരെയാണ് റമദാനിലെ അവസാനത്തെ പത്തിൻ്റെ സമയം.
  • ശ്രേഷ്ഠകരമായ സമയങ്ങൾ സൽകർമ്മങ്ങൾ ചെയ്തു കൊണ്ട് പ്രയോജനപ്പെടുത്തുക എന്നത് നബി -ﷺ- യുടെ മാർഗത്തിൽ പെട്ടതാണ്.
explain-icon

കൂടുതൽ