അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ലൈലതുൽ ഖദ്റിൽ ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിന്നു നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുത്തു നൽകപ്പെടുന്നതാണ്." صحيح - متفق عليه
explain-icon

വിശദീകരണം

റമദാനിലെ അവസാനത്തെ പത്തിൽ രാത്രി നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠതയെ കുറിച്ചാണ് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നത്. ആരെങ്കിലും പ്രസ്തുത രാത്രികൾക്കുള്ള ശ്രേഷ്ഠതയിൽ വിശ്വസിച്ചു കൊണ്ടും, തൻ്റെ പ്രവർത്തനങ്ങൾക്ക് അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ടും നിസ്കാരവും പ്രാർത്ഥനകളും ഖുർആൻ പാരായണവും ദിക്റുകളുമായി മുഴുകിയാൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം അവന് പൊറുക്കപ്പെടുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ലൈലത്തുൽ ഖദ്റിൻ്റെ ശ്രേഷ്ഠതയും, പ്രസ്തുത രാത്രികളിൽ നിസ്കാരം നിർവ്വഹിക്കാനുള്ള പ്രോത്സാഹനവും.
  • സത്യസന്ധമായ ഉദ്ദേശ്യമില്ലാതെ (നിയ്യത്ത്) സൽകർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതല്ല.
  • അല്ലാഹുവിൻ്റെ ഔദാര്യവും അവൻ്റെ മഹത്തരമായ കാരുണ്യവും നോക്കൂ! ആരെങ്കിലും ലൈലത്തുൽ ഖദ്റിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിന്നു നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകൾ പൊറുക്കപ്പെടുന്നതാണ്.
explain-icon

കൂടുതൽ