നബി (ﷺ) മിമ്പറിൽ ഖുതുബ നിർവ്വഹിക്കുമ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, രാത്രി നിസ്കാരം എങ്ങനെയാണ് നിർവഹിക്കേണ്ടതെന്ന് എന്നെ പഠിപ്പിക്കാമോ?" അപ്പോൾ നബി (ﷺ) പറഞ്ഞു: "ഓരോ രണ്ട് റക്അത്തുകൾ കഴിയുമ്പോഴും നീ സലാം വീട്ടുക. പുലരി ആകുമെന്ന് നീ ഭയപ്പെട്ടാൽ, ഒരു റക്അത്ത് നിസ്കരിക്കുക. എങ്കിൽ നീ ഇതു വരെ നിസ്കരിച്ചതിനെ അത് ഒറ്റയാക്കിത്തീർക്കും." നബി (ﷺ) രാത്രിയിലെ നിസ്‌കാരത്തിൽ അവസാനത്തേത് വിത്ർ (ഒറ്റയാക്കാൻ) ആക്കാൻ ഉപദേശിക്കാറുണ്ടായിരുന്നു.