ആരെങ്കിലും മലമൂത്ര വിസർജനം നടത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ ഖിബ്‌ലക്ക് നേരെ -കഅ്ബയുടെ നേർക്ക് വരുന്ന വിധത്തിൽ- ഇരിക്കുന്നതും, -കഅ്ബ പിറകിൽ വരുന്ന വിധത്തിൽ- ഖിബ്‌ലയെ പിന്തിച്ചു കൊണ്ട് ഇരിക്കുന്നതും നബി -ﷺ- വിലക്കിയിരിക്കുന്നു. മറിച്ച്, ഖിബ്‌ലയുടെ സ്ഥാനത്ത് നിന്ന് അവൻ ദിശ മാറ്റുകയാണ് വേണ്ടത്. മദീനക്കാർ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുന്നത് പോലെ. പിന്നീട് ശാമിലേക്ക് യാത്ര പോയപ്പോൾ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി അവിടെ നിർമ്മിച്ചിട്ടുള്ള മുറികൾ കഅ്ബയുടെ ദിശയിലേക്ക് തിരിഞ്ഞ നിലയിലായാണ് തങ്ങൾ കണ്ടത് എന്നും, അതിനാൽ തങ്ങളുടെ ശരീരങ്ങൾ ഖിബ്‌ലയിലേക്ക് വരാത്ത വിധത്തിൽ ചെരിഞ്ഞിരിക്കുകയും, അതോടൊപ്പം അല്ലാഹുവിനോട് പാപമോചനം തേടുകയുമാണ് തങ്ങൾ ചെയ്തിരുന്നത് എന്നും അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- അറിയിച്ചു.