കാഫിറായ ഒരു മനുഷ്യൻ ഇസ്‌ലാം സ്വീകരിക്കുന്നതോടെ അയാൾ മുൻപ് (വിവരമില്ലാത്ത കാലഘട്ടമായ) ജാഹിലിയ്യത്തിൽ ചെയ്തിരുന്ന നന്മകൾക്കും സൽകർമ്മങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്നതാണ്. ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലും പോലുള്ള നന്മകൾ ഈ പറഞ്ഞവയിൽ ഉൾപ്പെടും.