മുസ്‌ലിംകൾ പരസ്പരമുള്ള ബന്ധങ്ങളിൽ നിർബന്ധമായും നിലനിർത്തിയിരിക്കേണ്ട കാരുണ്യവും പരസ്പര സഹായവും സഹകരണവും അപരന് വേണ്ടി നന്മ ആഗ്രഹിക്കലും എപ്രകാരമായിരിക്കണമെന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. അവരിൽ ഒരാൾക്ക് ഉണ്ടാകുന്ന പ്രയാസം മറ്റുള്ളവർക്ക് കൂടി എപ്രകാരം ബാധിക്കുമെന്നും അവിടുന്ന് ഒരു ഉപമയിലൂടെ പഠിപ്പിക്കുന്നു. ഒരു ഏകശരീരം പോലെയാണ് അവരുടെ അവസ്ഥ; ശരീരത്തിൽ ഏതെങ്കിലുമൊരു അവയവത്തിന് രോഗം ബാധിച്ചാൽ ശരീരം മുഴുവൻ ഉറക്കം നഷ്ടപ്പെടുത്തിയും പനിയിലൂടെയും അതിൽ പങ്കുചേരുന്നത് കാണാം.