explain-icon

വിശദീകരണം

അല്ലാഹു കോപിച്ച സമൂഹമാണ് യഹൂദർ എന്ന് നബി -ﷺ- അറിയിക്കുന്നു; കാരണം സത്യം അറിഞ്ഞതിന് ശേഷവും അതനുസരിച്ച് പ്രവർത്തിക്കാത്തവരാണ് അവർ നസ്വാറാക്കൾ വഴികേടിൽ അകപ്പെട്ടവരാണ്; കാരണം അറിവില്ലാതെ പ്രവർത്തിക്കുന്നവരാണവർ

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വിജ്ഞാനവും പ്രവർത്തനവും ഒരുമിച്ചുണ്ടാവുക എന്നതാണ് കോപിക്കപ്പെട്ടവരുടെയും വഴിപിഴച്ചവരുടെയും മാർഗത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി.
  • യഹൂദ നസ്വാറാക്കളുടെ മാർഗത്തിൽ നിന്നുള്ള ശക്തമായ താക്കീത്. ഇസ്‌ലാമാകുന്ന സ്വിറാത്തുൽ മുസ്തഖീമിൽ (നേരായ മാർഗത്തിൽ) ഉറച്ചു നിലകൊള്ളുകയാണ് നമ്മുടെ മേൽ ബാധ്യതയായിട്ടുള്ളത്.
  • യഹൂദരും നസ്വാറാക്കളും ഒരേ സമയം വഴിപിഴച്ചവരും കോപിക്കപ്പെട്ടവരുമാണ്. എന്നാൽ യഹൂദരുടെ ഏറ്റവും വേറിട്ടു നിൽക്കുന്ന വിശേഷണം അല്ലാഹുവിൻ്റെ കോപത്തിന് അവർ പാത്രീഭൂതരായി എന്നതും, നസ്വാറാക്കളുടെ ഏറ്റവും പ്രകടമായ വിശേഷണങ്ങളിലൊന്ന് അവർ വഴിപിഴച്ചു പോയി എന്നതുമാണ്.