ഇസ്‌ലാമിന് മുൻപുണ്ടായിരുന്ന അന്ധകാര നിബിഢമായ ജാഹിലിയ്യഃ കാലഘട്ടത്തിലെ വിവരദോഷികൾ ചെയ്തിരുന്ന ചില പ്രവൃത്തികൾ നബി -ﷺ- ഈ ഹദീഥിൽ വിലക്കിയിരിക്കുന്നു. അവ പ്രവർത്തിക്കുന്നവർ 'നമ്മിൽ പെട്ടവരല്ല' എന്നാണ് നബി -ﷺ- അറിയിക്കുന്നത്. പ്രസ്തുത തിന്മകൾ ഇവയാണ്. ഒന്ന്: കവിളത്തടിക്കൽ. പൊതുവെ കവിളത്താണ് ജനങ്ങൾ അടിക്കാറുള്ളത് എന്നതിനാലാണ് 'കവിൾ' എന്നത് പ്രത്യേകം എടുത്തു പറഞ്ഞത്. അതല്ലായെങ്കിൽ, മുഖത്ത് അടിക്കുക എന്നത് മുഴുവനായും വിരോധിക്കപ്പെട്ടതാണ്. രണ്ട്: ദുഃഖം കഠിനമാകുമ്പോൾ മനോനില തെറ്റി വസ്ത്ര ത്തിനകത്തേക്ക് തല പ്രവേശിപ്പിക്കാൻ വേണ്ടി വസ്ത്രത്തിൻ്റെ തലഭാഗം വലിച്ചു കീറുക. മൂന്ന്: ജാഹിലിയ്യഃ കാലഘട്ടത്തിലുള്ളവർ നടത്തിയിരുന്ന തരത്തിലുള്ള ആർത്തവിലാപങ്ങൾ; നാശത്തിനായി പ്രാർത്ഥിക്കുകയും, ഒച്ചവെക്കുകയും വിലപിക്കുകയും ചെയ്യുന്നത് ഉദാഹരണം.