ജോത്സ്യന്മാർ, മന്ത്രവാദികൾ തുടങ്ങിയവരുടെ അടുക്കൽ ചെല്ലുന്നതിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ താക്കീത് ചെയ്യുന്നു. തങ്ങൾ നിർമ്മിച്ചുണ്ടാക്കിയ ചില അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ സംഭവിക്കുന്നത് അറിയാൻ കഴിയുമെന്ന് വാദിക്കുന്നവരാണ് ഇക്കൂട്ടർ. ഇവരോട് ഭാവിയിൽ നടക്കുന്ന എന്തെങ്കിലും കാര്യം ചോദിക്കുക എന്നത് മാത്രം നാൽപ്പത് ദിവസത്തെ നിസ്കാരത്തിൻ്റെ പ്രതിഫലം നഷ്ടമാക്കി കളയുന്നതാണ്. ഗുരുതരമായ ഈ വലിയ തിന്മക്കുള്ള ശിക്ഷയായാണ് ഇപ്രകാരം പ്രതിഫലം എടുത്തു കളയപ്പെടുന്നത്.