ആരെങ്കിലും അല്ലാഹുവിന് മാത്രം പ്രത്യേകമായ എന്തെങ്കിലുമൊരു കാര്യം അല്ലാഹുവല്ലാത്തവർക്ക് നൽകുകയും, ആ മാർഗത്തിലായി കൊണ്ട് മരണപ്പെടുകയും ചെയ്താൽ അവൻ നരകക്കാരിൽ പെട്ടവനാണ് എന്ന് നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക, സഹായതേട്ടം (ഇസ്തിഗാഥ) നടത്തുക എന്നതെല്ലാം ഈ പറഞ്ഞതിന് ഉദാഹരണങ്ങളാണ്. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- അതോടൊപ്പം ഒരു കാര്യം കൂടുതലായി പറഞ്ഞു; ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെയാണ് മരണപ്പെടുന്നത് എങ്കിൽ അവൻ്റെ പര്യവസാനം സ്വർഗത്തിലേക്കായിരിക്കും എന്നതായിരുന്നു അത്.