അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "ജനങ്ങളിൽ ഏറ്റവും മോശക്കാരിൽ പെടുന്നവർ അന്ത്യനാൾ വന്നെത്തുമ്പോൾ ജീവനോടെയുള്ളവരും, ഖബ്റുകൾ ആരാധനലായങ്ങളാക്കുന്നവരുമാണ്." حسن - رواه أحمد
explain-icon

വിശദീകരണം

ജനങ്ങളിൽ ഏറ്റവും മോശക്കാർ ആരാണെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ് അവരിൽ ഒരു വിഭാഗം. ഖബ്റുകളെ ആരാധനാലയങ്ങളാക്കുകയും അവയിലേക്ക് തിരിഞ്ഞു കൊണ്ടും അവയുടെ സമീപത്തും നിസ്കാരങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നവരാണ് അടുത്തവിഭാഗം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഖബ്റുകൾക്ക് മേൽ ആരാധനാലയങ്ങൾ പണിയുന്നത് നിഷിദ്ധമാണ്. കാരണം അത് ശിർക്കിലേക്ക് നയിക്കുന്ന മാർഗമാണ്.
  • ഖബ്റുകൾക്ക് അരികിൽ വെച്ച് നമസ്കരിക്കുന്നത് -അവിടെ നിർമ്മിതികളോ മറ്റോ ഇല്ലെങ്കിലും- നിഷിദ്ധമാണ്. കാരണം ഹദീഥിൽ ഖബ്റുകൾ മസ്ജിദാക്കുന്നതാണ് വിലക്കപ്പെട്ടിരിക്കുന്നത്. മസ്ജിദ് എന്നാൽ സുജൂദ് ചെയ്യപ്പെടുന്ന സ്ഥലങ്ങൾക്ക് പറയപ്പെടുന്ന വാക്കാണ്; അതിന് നിർമ്മിതി ഉണ്ടായിരിക്കണമെന്ന നിർബന്ധമില്ല.
  • സ്വാലിഹീങ്ങളുടെ ഖബ്റുകളെ നിസ്കരിക്കാനുള്ള മസ്ജിദുകളാക്കിയവർ സൃഷ്ടികളിൽ ഏറ്റവും മോശക്കാരാണ്. അങ്ങനെ പ്രവർത്തിക്കുന്നത് അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്ന ഉദ്ദേശ്യത്തിലാണെന്ന് അവൻ വാദിച്ചാൽ പോലും.
explain-icon

കൂടുതൽ