നബി -ﷺ- ക്ക് (ഖുർആനിലെ) സൂറത്തുകളുടെ അവസാനവും ആരംഭവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നത് 'ബിസ്‌മി' അവതരിക്കുന്നതോടെയായിരുന്നു...

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ക്ക് (ഖുർആനിലെ) സൂറത്തുകളുടെ അവസാനവും ആരംഭവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നത് 'ബിസ്‌മി' അവതരിക്കുന്നതോടെയായിരുന്നു.
സ്വഹീഹ് - അബൂദാവൂദ് ഉദ്ധരിച്ചത്

നബി -ﷺ- ക്ക് ഖുർആൻ അവതരിക്കപ്പെടുന്ന വേളയിൽ, 'ബിസ്‌മി' അവതരിക്കുന്നത് വരെ ഖുർആനിലെ ഓരോ അദ്ധ്യായങ്ങളുടെയും ആരംഭവും അവസാനവും അവിടുത്തേക്ക് മനസ്സിലാക്കാൻ കഴിയാറുണ്ടായിരുന്നില്ല. 'ബിസ്‌മില്ലാഹി റഹ്‌മാനി റഹീം' എന്നത് അവതരിക്കപ്പെട്ടാൽ മുൻപുള്ള സൂറത്ത് അവസാനിച്ചിരിക്കുന്നു എന്നും, പുതിയൊരു സൂറത്ത് ആരംഭിക്കുകയാണെന്നും അവിടുത്തേക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.

  1. സൂറത്തുകൾക്കിടയിൽ വേർതിരിക്കുന്ന കാര്യമാണ് ബിസ്‌മി. സൂറത്തുൽ അൻഫാലിനും സൂറത്തു തൗബക്കും ഇടയിൽ മാത്രമാണ് ഈ രൂപത്തിൽ ബിസ്‌മി ഇല്ലാതെയുള്ളത്.

അയക്കൽ വിജയകരമായി പൂർത്തിയായി