അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഏതൊരു അക്ഷരം പാരായണം ചെയ്യുമ്പോഴും അത് മുഖേന ഒരു നന്മ അല്ലാഹു രേഖപ്പെടുത്തുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. നന്മകളാകട്ടെ, പത്തിരട്ടി വരെ അധികമായി പ്രതിഫലം നൽകപ്പെടുന്നതാണ്. ശേഷം നബി -ﷺ- പറഞ്ഞു: "'അലിഫ് ലാം മീം' എന്ന വചനം ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരവും, ലാം മറ്റൊരക്ഷരവും, മീം മറ്റൊരക്ഷരവുമാണ്." അപ്പോൾ അലിഫ് ലാം മീം എന്ന് പാരായണം ചെയ്താൽ അതിലൂടെ മുപ്പത് നന്മകൾ ലഭിക്കുന്നതാണ്.