ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്ന ഒരാളെ കണ്ടപ്പോൾ അവനോട് തൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കാൻ നബി -ﷺ- കൽപ്പിച്ചു. എന്നാൽ ഈ മനുഷ്യൻ അഹങ്കാരത്തോടെ 'തനിക്കത് സാധ്യമല്ലെന്ന്' കള്ളം പറഞ്ഞു. വലതു കൈ കൊണ്ട് ഭക്ഷിക്കാൻ ഇനി സാധിക്കാതെ വരട്ടെ എന്ന് നബി -ﷺ- അവനെതിരെ ഈ സന്ദർഭത്തിൽ പ്രാർത്ഥിച്ചു. അല്ലാഹു അവിടുത്തെ പ്രാർത്ഥന സ്വീകരിക്കുകയും, അവൻ്റെ വലതു കയ്യിൻ്റെ സ്വാധീനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ വേണ്ടി അവൻ തൻ്റെ വലതു കൈ വായിലേക്ക് ഉയർത്തിയിട്ടില്ല.