ഒരടിമ അല്ലാഹുവിനോട് ഏറ്റവും അടുത്താകുന്ന സന്ദർഭം അവൻ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്ന വേളയിലായിരിക്കുമെന്ന് നബി ﷺ അറിയിക്കുന്നു. കാരണം നമസ്കരിക്കുന്ന വ്യക്തി സുജൂദ് ചെയ്യുന്ന സന്ദർഭത്തിൽ അവൻ്റെ ശരീരത്തിലെ ഏറ്റവും ഉന്നതയും ശ്രേഷ്ഠവുമായ ഭാഗമാണ് അല്ലാഹുവിന് മുൻപിൽ താഴ്മയോടെയും വിനയത്തോടെയും കീഴൊതുക്കത്തോടെയും ഭൂമിയിൽ വെക്കുന്നത്. സുജൂദിൻ്റെ സന്ദർഭത്തിൽ പ്രാർത്ഥന അധികരിപ്പിക്കാൻ നബി ﷺ നമ്മോട് കൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ മുൻപിൽ വാക്കിലും പ്രവർത്തിയിലുമുള്ള താഴ്മ ഇതിലൂടെ ഒരുമിക്കുന്നതാണ്.