ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു നബി -ﷺ-; അനുയോജ്യരായവർക്ക് അനുയോജ്യമായത് അവിടുന്ന് നൽകുമായിരുന്നു. റമദാൻ മാസത്തിലായിരുന്നു അവിടുത്തെ ഉദാരത ഏറ്റവും അധികരിക്കാറുണ്ടായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്: ഒന്ന്: ജിബ്‌രീൽ (عليه السلام) യുമായി കണ്ടുമുട്ടുന്ന വേളയായിരുന്നു റമദാൻ. രണ്ട്: വിശുദ്ധ ഖുർആൻ മനപാഠം പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്ന സന്ദർഭമായിരുന്നു അത്. വിശുദ്ധ ഖുർആനിൽ നിന്ന് അവതരിച്ച ഭാഗങ്ങളെല്ലാം ജിബ്‌രീൽ (عليه السلام) നബി -ﷺ- യിൽ നിന്ന് കേൾക്കും. ഈ വേളയിൽ നബി -ﷺ- അങ്ങേയറ്റം ഉദാരത കാണിക്കുകയും നന്മകൾ അധികരിപ്പിക്കുകയും ദാനധർമ്മത്തിൽ വ്യാപൃതനാവുകയും ചെയ്യും. കോരിച്ചൊരിയുന്ന മഴയും കാരുണ്യവുമായി അല്ലാഹു നിയോഗിക്കുന്ന മനോഹരമായ കാറ്റിനേക്കാൾ നന്മകളുമായി അവിടുന്ന് മുന്നേറുന്ന സന്ദർഭമായിരുന്നു അത്.