നബി (ﷺ) അറിയിക്കുന്നു: അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്; അവയെല്ലാം നിങ്ങൾ മുറുകെ പിടിക്കുക; അവ ഉപേക്ഷിക്കുകയോ അതിൽ അശ്രദ്ധ കാണിക്കുകയോ ചെയ്യരുത്. അല്ലാഹു തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് നിങ്ങളെ തടയുകയും വിലക്കുകയും ചെയ്യുന്ന ചില അതിരുകളും നിങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നു; അതിനാൽ, ഇസ്‌ലാമിൽ കൽപ്പിച്ചതിനേക്കാൾ കൂടുതൽ നിങ്ങൾ അതിൽ വർദ്ധിപ്പിക്കരുത്. അവൻ ചില കാര്യങ്ങൾ ഹറാമാക്കുകയും ചെയ്തിരിക്കുന്നു; അതിനാൽ നിങ്ങൾ അവ പ്രവർത്തിക്കുകയോ അവയോട് അടുക്കുകയോ ചെയ്യരുത്. ഈ പറഞ്ഞതിൽ പെടാത്ത കാര്യങ്ങളെ കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; അത് അവന്റെ അടിമകളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ അടിസ്ഥാനപരമായി കാര്യങ്ങളെല്ലാം അനുവദനീയമാണ് എന്ന നിയമത്തിൻ്റെ പരിധിയിൽ അവ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു; അതിനാൽ അവയെ കുറിച്ച് നിങ്ങൾ അന്വേഷിക്കരുത്.