മരിച്ച വ്യക്തിയുടെ ജനാസഃ കട്ടിലിന് മേൽ വെക്കുകയും, ആളുകൾ അത് തങ്ങളുടെ ചുമലുകളിൽ വഹിക്കുകയും ചെയ്താൽ നടക്കുന്ന കാര്യമാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. സൽകർമ്മങ്ങൾ പ്രവർത്തിച്ച ഒരു വ്യക്തിയുടെ ജനാസയാണ് അത് എങ്കിൽ 'എന്നെ വേഗം മുന്നോട്ടു കൊണ്ട് പോകൂ' എന്നായിരിക്കും അത് പറയുക. കാരണം തൻ്റെ മുൻപിൽ സുഖാനുഗ്രഹങ്ങളായിരിക്കും അത് കാണുന്നുണ്ടാവുക. എന്നാൽ നന്മ ചെയ്യാത്ത ഒരു വ്യക്തിയുടെ ജനാസയാണ് അത് എങ്കിൽ അസഹ്യമായ ശബ്ദത്തിൽ അത് അട്ടഹസിച്ചു കൊണ്ടിരിക്കും. തൻ്റെ നാശമേ! എന്ന് അലറിവിളിക്കുകയും, തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് അട്ടഹസിക്കുകയുമാണ് അത് ചെയ്യുക. തൻ്റെ മുൻപിൽ കാണുന്ന കഠിനമായ ശിക്ഷ കാരണത്താലാണത്. അതിൻ്റെ അട്ടഹാസം മനുഷ്യനൊഴികെ എല്ലാ ജീവികളും കേൾക്കുന്നതാണ്. മനുഷ്യർ അത് കേട്ടിരുന്നുവെങ്കിൽ ആ ശബ്ദത്തിൻ്റെ കഠിനത കാരണത്താൽ അവർ ബോധരഹിതരായി വീഴുമായിരുന്നു.