വിവാഹം കഴിക്കുകയോ പുരുഷന്മാരുമായി ഇടപഴകുകയോ ചെയ്തിട്ടില്ലാത്ത, തൻ്റെ വീട്ടിൽ തന്നെ കഴിയുന്ന കന്യകയായ ഒരു പെൺകുട്ടിയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു അല്ലാഹുവിൻ്റെ റസൂൽ -ﷺ- എന്ന് അബൂ സഈദ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുത്തെ കടുത്ത ലജ്ജ കാരണത്താൽ എന്തെങ്കിലും അനിഷ്ടകരമായ കാര്യം കണ്ടുകഴിഞ്ഞാൽ നബി -ﷺ- അതേക്കുറിച്ച് സംസാരിക്കുമായിരുന്നില്ല. മറിച്ച് നബിയുടെ മുഖത്ത് അത് പ്രകടമാകുമായിരുന്നു. സ്വഹാബികൾക്ക് അവിടുത്തെ അനിഷ്ടം മുഖത്ത് നിന്ന് വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.