തിന്മകൾ പ്രവർത്തിക്കുന്ന ഒരു മുസ്‌ലിമിന് അല്ലാഹുവിൻ്റെ പാപമോചനവും പൊറുക്കലും പ്രതീക്ഷിക്കാൻ വഴിയുണ്ട്; എന്നാൽ തിന്മകൾ അഹങ്കാരത്തോടെയും ലജ്ജയില്ലാതെയും പരസ്യമാക്കുന്നവർക്ക് ഈ പാപമോചനത്തിന് അർഹതയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. രാത്രിയിൽ തിന്മ പ്രവർത്തിക്കുകയും, അല്ലാഹു അവനെ മറച്ചു പിടിക്കുകയും, നേരം പുലർന്നപ്പോൾ താൻ പ്രവർത്തിച്ച തിന്മകളെ കുറിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യുന്നവൻ അതിൽ പെടുന്നതാണ് എന്നും അവിടുന്ന് അറിയിച്ചു. അവൻ്റെ രക്ഷിതാവ് അവന് രാത്രിയിൽ മറ വിരിച്ചു കൊണ്ടിരിക്കുകയും, നേരം പുലർന്നപ്പോൾ അവൻ അല്ലാഹുവിൻ്റെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു!!