അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിൽ വലത് കൈ കൊണ്ട് കുടിക്കുക. തീർച്ചയായും പിശാച് അവൻ്റെ ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും, ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നു." صحيح - رواه مسلم
explain-icon

വിശദീകരണം

മുസ്‌ലിമായ ഒരാൾ ഭക്ഷിക്കുകയാണെങ്കിലും കുടിക്കുകയാണെങ്കിലും തൻ്റെ വലതു കൈ കൊണ്ടേ കഴിക്കാനും കുടിക്കാനും പാടുള്ളൂ എന്ന് നബി -ﷺ- കൽപ്പിക്കുന്നു. ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്നതും കുടിക്കുന്നതും അവിടുന്ന് വിലക്കുകയും ചെയ്യുന്നു. കാരണം പിശാച് അവൻ്റെ ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുന്നത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഭക്ഷണപാനീയങ്ങൾ ഇടതു കൈ കൊണ്ട് കഴിച്ച് പിശാചിനോട് സാദൃശ്യപ്പെടുന്നതിൽ നിന്ന് നബി -ﷺ- വിലക്കുന്നു.