അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലൊരാളും മൂത്രമൊഴിക്കുമ്പോൾ തൻ്റെ ഗുഹ്യസ്ഥാനം വലതുകൈ കൊണ്ട് പിടിക്കരുത്. വിസർജ്യം തൻ്റെ വലതു കൈ കൊണ്ട് തുടച്ചു നീക്കുകയുമരുത്. പാത്രത്തിൽ ശ്വാസം വിടുകയും ചെയ്യരുത്." صحيح - متفق عليه
explain-icon

വിശദീകരണം

ഈ ഹദീഥിൽ ചില മര്യാദകളാണ് നബി -ﷺ- വിവരിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ വലതു കൈ കൊണ്ട് ഗുഹ്യസ്ഥാനം പിടിക്കരുത് എന്ന വിലക്കാണ് ആദ്യത്തേത്. മൂത്രമോ മലമോ വൃത്തിയാക്കുമ്പോൾ വലതു കൈ കൊണ്ട് നീക്കരുത് എന്ന വിലക്കാണ് അടുത്തത്; കാരണം വലതു ഭാഗം മാന്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതോടൊപ്പം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വാസം വിടുന്നതും നബി -ﷺ- വിലക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മര്യാദകളും ശുദ്ധിയും പഠിപ്പിക്കുന്നതിൽ കാലങ്ങൾക്ക് മുൻപേ ഇസ്‌ലാം നൽകിയ അദ്ധ്യാപനങ്ങൾ നോക്കൂ!
  • വൃത്തിയില്ലാത്ത വസ്തുക്കൾ പരമാവധി അകറ്റിനിർത്തണം. അവ സ്പർശിക്കേണ്ട നിർബന്ധ സാഹചര്യം ഉണ്ടായാൽ അത് ഇടതു കൈ കൊണ്ടായിരിക്കണം ചെയ്യേണ്ടത്.
  • വലതു ഭാഗത്തിനുള്ള ശ്രേഷ്ഠതയും, ഇടതിനേക്കാൾ അതിന് നൽകേണ്ട പരിഗണനയും.
  • ഇസ്‌ലാമിക മതനിയമങ്ങളുടെ പൂർണ്ണതയും അതിലെ അദ്ധ്യാപനങ്ങളുടെ സമ്പൂർണ്ണതയും.
explain-icon

കൂടുതൽ