മിഖ്ദാം ബ്‌നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ സ്നേഹിക്കുന്ന കാര്യം അവൻ അയാളെ അറിയിച്ചു കൊള്ളട്ടെ." صحيح - رواه أبو داود والترمذي والنسائي في الكبرى وأحمد
explain-icon

വിശദീകരണം

വിശ്വാസികൾക്കിടയിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുകയും, അവർക്കിടയിൽ സ്നേഹം വ്യാപിപ്പിക്കുകയും ചെയ്യുന്ന വഴികളിലൊന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ പഠിപ്പിക്കുന്നത്. അതായത് ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ അയാളെ സ്നേഹിക്കുന്ന വിവരം അയാളോട് പറയുക.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • യാതൊരു ഭൗതിക നേട്ടവും ഉദ്ദേശിക്കാതെ, അല്ലാഹുവിന് വേണ്ടി മാത്രമായി സ്നേഹിക്കുന്നതിൻ്റെ ശ്രേഷ്ഠത.
  • അല്ലാഹുവിൻ്റെ മാർഗത്തിൽ നീ സ്നേഹിക്കുന്ന വ്യക്തിയോട് അക്കാര്യം അറിയിക്കുന്നത് പുണ്യകരമാണ്. അത് പരസ്പരമുള്ള ഇഷ്ടവും ഇണക്കവും അധികരിപ്പിക്കാൻ സഹായകമാണ്.
  • മുഅ്മിനീങ്ങൾക്കിടയിൽ പരസ്പരം സ്നേഹം വ്യാപിപ്പിക്കുന്നത് അവർക്കിടയിലെ വിശ്വാസപരമായ സാഹോദര്യം ശക്തിപ്പെടുത്തുകയും, സമൂഹം ഛിന്നഭിന്നമാകുന്നതിൽ നിന്നും ഭിന്നിക്കുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.