മുഅ്മിനീങ്ങളുടെ മാതാവ് ആഇശ (رضي الله عنها) യോട് നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: വാക്കുകളിലും പ്രവർത്തികളിലും മ്ലേഛത പ്രകൃതമായുള്ളവരോ, മ്ലേഛതയും വൃത്തികേടും കരുതിക്കൂട്ടി ചെയ്യുന്നവരോ ആയിരുന്നില്ല അവിടുന്ന്. അങ്ങാടികളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ആളുമായിരുന്നില്ല നബി -ﷺ-. തിന്മകൾക്ക് പകരമായി പോലും അവിടുന്ന് തിന്മ ചെയ്തിരുന്നില്ല; മറിച്ച് നന്മ കൊണ്ടായിരുന്നു അവിടുന്ന് അതിനെ നേരിട്ടിരുന്നത്. അതോടൊപ്പം, മനസ്സ് കൊണ്ട് മാപ്പ് നൽകുകയും പ്രവർത്തനം കൊണ്ട് എല്ലാ തരത്തിലും പൊറുത്തു നൽകുകയും ചെയ്യുന്നവരായിരുന്നു അവിടുന്ന്.