നബി -ﷺ- യുടെ സ്വഹാബിമാരിൽ പെട്ട ജരീർ ബ്നു അബ്ദില്ലാ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് താൻ ചെയ്‌ത കരാറിനെ കുറിച്ചാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. തൗഹീദ് മുറുകെ പിടിക്കാമെന്നും, രാവിലെയും രാത്രിയിലുമുള്ള അഞ്ച് നേരത്തെ നിർബന്ധ നിസ്കാരങ്ങൾ - അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധവും ഐഛികവുമായ കാര്യങ്ങൾ പൂർത്തീകരിച്ചു കൊണ്ട് - നിലനിർത്താമെന്നും, നിർബന്ധമായ - സമ്പന്നരിൽ നിന്ന് എടുത്ത് സ്വീകരിക്കാൻ അർഹതയുള്ള ദരിദ്രർക്കും മറ്റും നൽകപ്പെടുന്ന സാമ്പത്തികമായ ആരാധനയിൽ പെട്ട - സകാത്ത് നൽകാമെന്നും, ഭരണാധികാരികളെ അനുസരിക്കാമെന്നും ഓരോ മുസ്‌ലിമിനോടും - അവർക്ക് നന്മ എത്തിച്ചു നൽകാൻ പരിശ്രമിച്ചു കൊണ്ടും, ഉപകാരം ചെയ്തു കൊണ്ടും, അവരെ ബാധിച്ചേക്കാവുന്ന വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഉള്ള ഉപദ്രവങ്ങളെ പ്രതിരോധിച്ചു കൊണ്ടും- ഗുണകാംക്ഷ പുലർത്താമെന്നും നബി -ﷺ- യോട് അദ്ദേഹം കരാർ ചെയ്തു.