ഉഖ്ബതു ബ്‌നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എന്നോട് പറഞ്ഞു: "എൻ്റെ മേൽ ചില ആയത്തുകൾ അവതരിപ്പിക്കപ്പെട്ടു; അവക്ക് സമാനമായത് വേറെ കാണപ്പെട്ടിട്ടില്ല. രണ്ട് 'മുഅവ്വിദത്തുകൾ' ആണവ." صحيح - رواه مسلم
explain-icon

വിശദീകരണം

ഉഖ്ബതുബ്നു ആമിർ (رضي الله عنه) നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞതായി അറിയിക്കുന്നു. അല്ലാഹു ഈ രാത്രിയിൽ എനിക്ക് മേൽ ചില ആയത്തുകൾ അവതരിപ്പിച്ചിരിക്കുന്നു. ആപത്തുകളിൽ നിന്ന് രക്ഷ തേടുന്നതിനായി ഇതു പോലുള്ള മറ്റൊന്ന് വേറെയുണ്ടായിട്ടില്ല. രണ്ട് മുഅവ്വിദത്തുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ധ്യായങ്ങളാണവ. സൂറത്തുൽ ഫലഖും സൂറത്തു ന്നാസും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സൂറ. ഫലഖ്, സൂറ. നാസ് എന്നീ രണ്ട് അദ്ധ്യായങ്ങളുടെ മഹത്തരമായ ശ്രേഷ്ഠത.
  • എല്ലാ തിന്മകളിൽ നിന്നും രക്ഷ തേടുന്നതിനായി ഈ രണ്ട് സൂറത്തുകൾ കൊണ്ട് അല്ലാഹുവിൽ അഭയം തേടാനുള്ള പ്രേരണയും പ്രോത്സാഹനവും.