ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന വേളയിൽ മുള്ളുകളുള്ള ഒരു മരക്കൊമ്പ് ഒരു മനുഷ്യൻ കാണാനിടയായി. മുസ്‌ലിംകൾക്ക് പ്രയാസം സൃഷ്ടിച്ചേക്കാവുന്ന ആ ഉപദ്രവം അയാൾ വഴിയിൽ നിന്ന് മാറ്റുകയും നീക്കിവെക്കുകയും, അല്ലാഹു അയാളോട് നന്ദി പുലർത്തുകയും, അയാൾക്ക് പൊറുത്തു നൽകുകയും ചെയ്തു എന്ന് നബി ﷺ അറിയിക്കുന്നു.