ദാനധർമത്തിൻ്റെ വ്യത്യസ്ത മാർഗങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചത്. ഒരാൾക്ക് മേൽ പല വിധത്തിലുള്ള ദാനധർമങ്ങൾക്ക് വഴിയുണ്ടെങ്കിൽ അയാളുടെ മേൽ ആദ്യമാദ്യം നിർബന്ധമാകുന്നവ എന്ന ക്രമത്തിലാണ് അവിടുന്ന് അവ വിവരിച്ചത്. ഏറ്റവും പ്രധാനപ്പെട്ടത് അവിടുന്ന് ഏറ്റവുമാദ്യം പറഞ്ഞു. തൻ്റെ മേൽ ചെലവഴിക്കാൻ ബാധ്യതയുള്ളവർക്ക് സമ്പത്ത് നൽകുക എന്നതിനാണ് ഏറ്റവുമധികം പ്രതിഫലമുണ്ടായിരിക്കുക എന്ന് അവിടുന്ന് അറിയിക്കുന്നു; ഭാര്യയും മക്കളും അതിൽ പെടുന്നവരാണ്. അതിന് ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിന് ഉപയോഗിക്കാനായി ഒരുക്കി വെക്കപ്പെട്ടിട്ടുള്ള വാഹനത്തിന് വേണ്ടി ചെലവഴിക്കുന്നതിനാണ് സ്ഥാനം. അതിന് ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെട്ടിരിക്കുന്ന തൻ്റെ കൂടെയുള്ളവർക്കും സഹചാരികൾക്കും വേണ്ടി ചെലവ് ചെയ്യുന്നതാണ്.