മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരാൾ വുദൂഅ് ചെയ്യുകയും, വുദുവിൻ്റെ ഭാഗമായി തൻ്റെ മുഖം കഴുകുകയും ചെയ്യുമ്പോൾ അവൻ്റെ കണ്ണ് കൊണ്ട് അവൻ ചെയ്ത ചെറുപാപങ്ങളെല്ലാം വുദൂഇൻ്റെ വെള്ളം ഒലിച്ചിറങ്ങുന്നതോടെ -അല്ലെങ്കിൽ അതിലെ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. അതു പോലെ, അവൻ്റെ കൈകൾ അവൻ കഴുകിയാൽ അവൻ്റെ രണ്ട് കരങ്ങൾ കൊണ്ട് ചെയ്ത തിന്മകളെല്ലാം വുദൂഇൻ്റെ വെള്ളം താഴേക്ക് വീഴുന്നതോടൊപ്പം -അല്ലെങ്കിൽ അതിലെ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ്. തൻ്റെ കാലുകൾ കഴുകുമ്പോൾ അവ കൊണ്ട് അവൻ നടന്നു പോയ ചെറുതിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ്. അങ്ങിനെ വുദൂഅ് അവസാനിക്കുന്നതോടെ ചെറുപാപങ്ങളിൽ നിന്നെല്ലാം അവൻ ശുദ്ധനായിത്തീരും