ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു: ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: "മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുക." അദ്ദേഹം മടങ്ങിച്ചെല്ലുകയും, (വുദൂഅ് എടുക്കുകയും) ശേഷം നിസ്കരിക്കുകയും ചെയ്തു. صحيح بشواهده - رواه مسلم
explain-icon

വിശദീകരണം

സ്വഹാബികളിൽ ഒരാൾ വുദൂഅ് ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തോളം ഭാഗം നനയാതെ കിടക്കുന്നത് നബി -ﷺ- കണ്ടുവെന്ന് ഉമർ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുന്ന് അയാൾ നനക്കാതെ വിട്ട ആ ഭാഗം ചൂണ്ടിക്കാണിച്ചു കൊണ്ട് അയാളോട് പറഞ്ഞു: മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക. ഓരോ അവയവത്തിനും അർഹമായ അളവ് വെള്ളം ഉപയോഗിക്കുകയും ചെയ്യുക. അങ്ങനെ അദ്ദേഹം തിരിച്ചു പോയി വുദൂഅ് പൂർണ്ണമായി ചെയ്യുകയും, പിന്നീട് നിസ്കരിക്കുകയും ചെയ്തു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നന്മ കൽപ്പിക്കുക എന്നതും, അറിവില്ലാത്തവർക്കും അശ്രദ്ധയിൽ പെട്ടവർക്കും തെറ്റു തിരുത്തി നൽകുക എന്നതും ഉടനടി ചെയ്യുക എന്നത് നിർബന്ധമാണ്. പ്രത്യേകിച്ചും, അയാളുടെ പ്രവർത്തി കാരണത്താൽ അയാൾ ചെയ്യുന്ന ആരാധനാകർമ്മം അസാധുവാകുമെങ്കിൽ.
  • വുദൂഇൻ്റെ എല്ലാ അവയവങ്ങളിലും വെള്ളമെത്തിക്കുക എന്നത് നിർബന്ധമാണ്. ആരെങ്കിലും ഏതെങ്കിലുമൊരു അവയവത്തിലെ ഒരു ഭാഗം -അതെത്ര ചെറുതാണെങ്കിലും- വെള്ളം എത്തിക്കാതെ ഉപേക്ഷിച്ചാൽ അവൻ്റെ വുദൂഅ് ശരിയാവുകയില്ല. വുദൂഅ് ചെയ്തതിന് ശേഷം കുറേ സമയം പിന്നിട്ടു കഴിഞ്ഞുവെങ്കിൽ - നിർബന്ധമായും അവൻ വുദൂഅ് വീണ്ടും ചെയ്യണം.
  • വുദൂഅ് ഏറ്റവും നല്ല രൂപത്തിൽ നിർവ്വഹിക്കുക എന്നത് ഇസ്‌ലാമിക മര്യാദകളിൽ പെട്ടതാണ്. വുദൂഅ് പൂർണ്ണമായി നിർവ്വഹിച്ചു കൊണ്ടും, ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട രൂപത്തിൽ അത് പൂർത്തീകരിച്ചു കൊണ്ടുമാണ് അക്കാര്യം ചെയ്യേണ്ടത്.
  • ഇരു കാൽപാദങ്ങളും വുദൂഇൻ്റെ അവയവങ്ങളിൽ പെട്ടതാണ്. അതിനാൽ അവ രണ്ടും വെള്ളം നനച്ചു കൊണ്ട് തടവിയാൽ മാത്രം മതിയാവുകയില്ല. മറിച്ച് കഴുകുക തന്നെ വേണം.
  • വുദൂഇൻ്റെ അവയവങ്ങൾ കഴുകുന്നതിൽ തുടർച്ച പാലിക്കണം. ഓരോ അവയവയവും അതിന് മുൻപുള്ളത് ഉണങ്ങുന്നതിന് മുൻപ് തന്നെ കഴുകിയിരിക്കണം.
  • അറിവില്ലാത്തതു കൊണ്ടോ മറന്നു പോയതു കൊണ്ടോ ഒരു നിർബന്ധബാധ്യത ഒഴിവാകുകയില്ല. മറിച്ച്, അതിൻ്റെ പാപഭാരം മാത്രമേ ഒഴിവാകുകയുള്ളൂ. അറിവില്ലായ്മ കാരണം വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കാൻ സാധിക്കാത്ത ആ മനുഷ്യനോട് അവൻ്റെ നിർബന്ധബാധ്യത അറിവില്ലാത്തതു കൊണ്ട് ഒഴിഞ്ഞിരിക്കുന്നു എന്ന് നബി -ﷺ- പറഞ്ഞില്ല. മറിച്ച് വുദൂഅ് നന്നാക്കണമെന്നും -മറ്റു ചില നിവേദനങ്ങളിൽ വന്നതു പോലെ- അത് പൂർണ്ണമായും മടക്കണമെന്നുമാണ് നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചത്.
explain-icon

കൂടുതൽ