ഉഥ്‌മാൻ ബ്‌നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും." صحيح - رواه مسلم
explain-icon

വിശദീകരണം

ആരെങ്കിലും വുദൂഇൻ്റെ സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ട് വുദൂഅ് നിർവ്വഹിക്കുകയാണെങ്കിൽ അവൻ്റെ തിന്മകൾ പൊറുക്കപ്പെടാനും പാപങ്ങൾ കൊഴിഞ്ഞു പോകാനുമുള്ള കാരണമായി അത് മാറുമെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ കൈകാലുകളിലെ നഖങ്ങൾക്കടിയിൽ നിന്നുവരെ അവ നീങ്ങിപ്പോകുമെന്നും അവിടുന്ന് അറിയിച്ചു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വുദൂഇൻ്റെ രൂപവും അതിലെ സുന്നത്തുകളും മര്യാദകളും പഠിക്കാനും പ്രാവർത്തികമാക്കാനും പ്രത്യേകം ശ്രദ്ധിക്കാനുള്ള പ്രോത്സാഹനം.
  • വുദൂഇൻ്റെ ശ്രേഷ്ഠത. ചെറുപാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണത്. വൻപാപങ്ങൾ പൊറുക്കപ്പെടാൻ തൗബ (പശ്ചാത്താപം) ചെയ്യൽ നിർബന്ധമാണ്.
  • തിന്മകൾ കൊഴിഞ്ഞു പോകാനുള്ള നിബന്ധന നബി -ﷺ- പഠിപ്പിച്ച കാര്യങ്ങളിൽ കുറവു വരുത്താതെ വുദൂഅ് പൂർണ്ണമായി ചെയ്യലാണ്.
  • വൻപാപങ്ങൾ ഉപേക്ഷിക്കുകയും അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തവർക്കേ വുദൂഅ് പോലുള്ള പ്രവർത്തനങ്ങൾ പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണമാകൂ. അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ: "നിങ്ങളോട് വിലക്കപ്പെട്ട വൻപാപങ്ങൾ നിങ്ങൾ ഉപേക്ഷിക്കുന്നുവെങ്കിൽ നിങ്ങളുടെ ചെറുപാപങ്ങൾ നാം നിങ്ങൾക്ക് പൊറുത്തു തരുന്നതാണ്." (നിസാഅ്: 31)
explain-icon

കൂടുതൽ