മറ്റുള്ളവരോട് കരുണ കാണിക്കുന്നവരോട് സർവ്വ വിശാലമായ കാരുണ്യമുള്ളവനായ റഹ്മാനായ അല്ലാഹു കരുണ ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് യോജിച്ച പ്രതിഫലമായിരിക്കും അത്. ശേഷം ഭൂമിയിലുള്ള സർവ്വരോടും കരുണ കാണിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. അത് മനുഷ്യനോ മൃഗമോ പക്ഷിയോ മറ്റേതു സൃഷ്ടിവർഗമോ ആകട്ടെ. അവരോട് കരുണ കാണിക്കുന്നതിനുള്ള പ്രതിഫലം ആകാശങ്ങൾക്ക് മുകളിലുള്ള അല്ലാഹു നിങ്ങളോട് കരുണ കാണിക്കുമെന്നതാണ്.