നബി -ﷺ- യുടെ ഉമ്മത്തിൽ (മുസ്‌ലിംകൾക്കിടയിൽ) അവസാനകാലത്ത് കള്ളം കെട്ടിച്ചമക്കുന്ന ചിലർ പ്രത്യക്ഷപ്പെടുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവർക്ക് മുൻപ് ഒരാളും പറയാത്ത കാര്യങ്ങൾ ഇക്കൂട്ടർ പറയും. കള്ളഹദീഥുകളും കെട്ടിച്ചമച്ച കാര്യങ്ങളും അവർ ജനങ്ങളോട് പറയും. അതിനാൽ അവരിൽ നിന്ന് അകലം പാലിക്കാനും, അവരോടൊപ്പം കൂടിയിരിക്കാതിരിക്കാനും, അവരുടെ സംസാരങ്ങൾ കേൾക്കാതിരിക്കാനും നബി -ﷺ- നമ്മോട് കൽപ്പിക്കുന്നു. ചിലപ്പോൾ അവരുടെ കള്ളത്തരങ്ങൾ മനസ്സുകളിൽ കയറിപ്പറ്റുകയും, അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കാതെ വരികയും ചെയ്തേക്കാം.